Rahul Gandhi's appeal against his conviction
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യ കാലാവധി നീട്ടി സൂറത്ത് സെഷന്‍സ് കോടതി. കേസില്‍ രാഹുല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി ജാമ്യ കാലാവധി നീട്ടി കേസ് ഏപ്രില്‍ 13 ന് പരിഗണിക്കാനായി മാറ്റി. കുറ്റക്കാരനാണെന്ന കണ്ടെത്തലും ശിക്ഷയും മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
സഹോദരി പ്രിയങ്ക ഗാന്ധിക്കും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം സൂറത്ത് കോടതിയില്‍ നേരിട്ടെത്തിയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. നേരത്തെ കോടതി രാഹുലിന് ജാമ്യം നല്‍കുകയും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് അപ്പീല്‍ നല്‍കാനായി 30 ദിവസം അനുവദിക്കുകയും ചെയ്തിരുന്നു.
Keywords: Rahul Gandhi, Appeal, Conviction, Bail
COMMENTS