Priyanka Gandhi meets protesting wrestlers
ന്യൂഡല്‍ഹി: തെരുവില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശനിയാഴ്ച രാവിലെ ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ എത്തിയാണ് പ്രിയങ്ക പിന്തുണ അറിയിച്ചത്. തുടര്‍ന്ന് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുമായി പ്രിയങ്ക സംസാരിച്ചു.
ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചാണ് ഗുസ്തി താരങ്ങള്‍ തെരുവിവില്‍ സമരം ചെയ്യുന്നത്.
ഗുസ്തിതാരങ്ങള്‍ ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടുമ്പോള്‍ അഭിമാനം കൊള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് തെരുവില്‍ പ്രതിഷേധിക്കുന്ന അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു.
അനീതിക്കെതിരെ പോരാടുന്ന താരങ്ങളില്‍ അഭിമാനമുണ്ടെന്നും രാജ്യം അവര്‍ക്കൊപ്പമാണെന്നും അവര്‍ ആവര്‍ത്തിച്ചു.
Keywords: Priyanka Gandhi, Wrestlers, Protest
COMMENTS