Prime minister Narendra Modi to arrive in Kochi today
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ 12 കോണ്‍ഗ്രസ് കരുതല്‍ തടങ്കലില്‍. പ്രതിഷേധത്തെ മുന്നില്‍ കണ്ടാണ് നടപടി. കൂടുതല്‍ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് അഞ്ചു മണിക്ക് വില്ലിങ്ടണ്‍ ദ്വീപിലെ നാവികസേന വിമാനത്താവളത്തില്‍ വ്യേമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തും.
5.30 മുതല്‍ 1.8 കിലോമീറ്റര്‍ ദൂരം റോഡ് ഷോയ്ക്കു ശേഷം യുവം 2023 പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് താജ് മലബാര്‍ ഹോട്ടലില്‍ ഉന്നത ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.
നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിന്‍, വാട്ടര്‍ മെട്രോ തുടങ്ങിയ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
Keywords: PM, Kochi, Kerala visit, Today, 2 days
COMMENTS