Prime Minister Narendra Modi addressed the audience in Malayalam saying 'Dear young friends...'. The Prime Minister came to the stage as a Malayalee
സ്വന്തം ലേഖകന്‍
കൊച്ചി : 'പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ....' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി സദസ്സിനെ ഒന്നാകെ കൈയിലെടുത്തു. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് തനി മലയാളിയായാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്.
കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ബിജെപിയുടെ യുവം പരിപാടിയില്‍ പ്രസംഗമാരംഭിച്ചത് 'പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ....' എന്നു പറഞ്ഞുകൊണ്ടാണ്.
കേരളത്തില്‍ വരുമ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കുന്നുവെന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അമൃതകാലത്തിലേക്കുള്ള യാത്രയിലാണ്. ആദിശങ്കരനെയും ശ്രീനാരായണ ഗുരുവിനെയും അനുമസ്മരിച്ചുകൊണ്ടായിരുന്നു പ്രസംഗം.
India's Yuva Shakti is the driving force of our country's development journey. Speaking at Yuvam Conclave in Kerala. @BJP4Keralam https://t.co/H93VtIL3Fg
— Narendra Modi (@narendramodi) April 24, 2023
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയാണ്. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. യുവാക്കളിലാണ് തന്റെ വിശ്വാസം.
99 വയസുള്ള ഒരു യുവാവിനെ കേരളത്തില്‍ വന്നപ്പോള്‍ കാണാനായെന്ന് ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. കളരിപ്പയറ്റ് ഗുരു എസ് ആര്‍ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ ഐസക് എന്നിവരുടെ പേരും പ്രസംഗ മദ്ധ്യേ വന്നു.
ചെറുവയല്‍ രാമന്‍ അടക്കമുള്ള പരമ്പരാഗത കൃഷിരംഗത്തെ പ്രമുഖരില്‍ നിന്ന് കേരളത്തിലെ യുവാക്കള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്. അതുപോലെ നമ്പി നാരായണനില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന നിരവധി പേര്‍ രാജ്യത്തുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
കനത്ത സുരക്ഷയിലും റോഡിലൂടെ കാല്‍നടയായി ജനങ്ങളെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി വേദിയിലേക്ക് എത്തിയത്.
പൊതുജനങ്ങള്‍, സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരങ്ങള്‍ പ്രധാനമന്ത്രിയെ കാണാനെത്തി.Thank you Kochi! pic.twitter.com/hbuY9FRivM
— Narendra Modi (@narendramodi) April 24, 2023
നവ്യാ നായര്‍ അവതരിപ്പിച്ച നൃത്തവും സ്റ്റീഫന്‍ ദേവസിയുടെ സംഗീത പ്രകടനവും യുവം വേദിയില്‍ നടന്നു. പ്രൊഫസര്‍ എം കെ സാനു, നടന്‍ ഉണ്ണി മുകുന്ദന്‍, ഗായകന്‍ വിജയ് യേശുദാസ്, നടി അപര്‍ണാ ബാലമുരളി എന്നിവരും സന്നിഹിതരായിരുന്നു.
വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ.
COMMENTS