Former Chief Minister of Punjab and senior leader of Shiromani Akali Dal, Prakash Singh Badal (95) passed away. He breathed his last at a hospital
മൊഹാലി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ (95) അന്തരിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്്യശ്വാസം വലിച്ചത്.
അഞ്ചു തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 1970-ല്‍ 42-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
1977ല്‍ രൂപീകൃതമായി ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ കേന്ദ്ര കൃഷി, ജലസേചന മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.
1995-2008 കാലഘട്ടത്തില്‍ ശിരോമണി അകാലിദളിന്റെ പ്രസിഡന്റായിരുന്നു. 10 തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.
1957ല്‍ മുക്ത്‌സര്‍ ജില്ലയിലെ മലൗട്ട് മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റിലാണ് ബാദല്‍ ആദ്യമായി പഞ്ചാബ് നിയമസഭയിലെത്തിയത്. പിന്നീട് കോണ്‍സ്രസ് വിട്ട് ശിരോമണി അകാലിദളില്‍ ചേര്‍ന്നു.
1966-ല്‍ പഞ്ചാബ് പുനഃസംഘടനയ്ക്കു ശേഷം സംസ്ഥാനത്തിനകത്തും പുറത്തും കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ബാദല്‍.
അദ്ദേഹത്തിന്റെ മകന്‍ സുഖ്ബീര്‍ സിംഗ് ബാദലാണ് ശിരോമണി അകാലിദളിനെ ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നു നയിക്കുന്നത്.
Summary: Former Chief Minister of Punjab and senior leader of Shiromani Akali Dal, Prakash Singh Badal (95) passed away. He breathed his last at a private hospital in Mohali after undergoing treatment for old-age ailments for a long time.
COMMENTS