കൊച്ചി: കാക്കനാട് സ്വദേശിയായ റിനീഷ് എന്ന യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ച് അവശനാക്കിയതായി പരാതി. നോർത്ത് പാലത്തിന് സമീപം ഇരിക്കവേയാണ് റ...
കൊച്ചി: കാക്കനാട് സ്വദേശിയായ റിനീഷ് എന്ന യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ച് അവശനാക്കിയതായി പരാതി.
നോർത്ത് പാലത്തിന് സമീപം ഇരിക്കവേയാണ് റിനീഷിനെ പോലീസ് മാരകമായി മർദ്ദിച്ചത്.
പോലീസ് എത്തി വീട് എവിടെയാണ് ആദ്യം ചോദിച്ചു. കാക്കനാട് ആണെന്ന് പറഞ്ഞപ്പോൾ ഫോൺ ആവശ്യപ്പെട്ടു.ഫോൺ കൊടുക്കാൻ റിനീഷ് വിസമ്മതിച്ചതോടെ പോലീസുകാരൻ ശക്തിയായി അടിക്കുകയായിരുന്നു.
അടിയേറ്റ് ഛർദ്ദിയും തലകറക്കവുംവും ഉണ്ടായ റിനീഷിനെ പിടിച്ചു വലിച്ചു എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ ചെന്ന ശേഷവും മർദ്ദിച്ചതായി പറയുന്നു.
സ്റ്റേഷനിൽ വച്ച് വീണ്ടും ഛർദ്ദി ഉണ്ടായതോടെ യുവാവിനെ പറഞ്ഞു വിടുകയായിരുന്നു. വീട്ടിലെത്തിയ റിനേഷന് ശാരീരിക അസ്വസ്ഥതകൾ രൂക്ഷമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉന്നത അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് റിനീഷ്. കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിനീഷ് ഉത്തരേന്ത്യൻ തൊഴിലാളികളെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും വേണ്ടിയാണ് പാലത്തിന് സമീപം വന്നത്.
എന്നാൽ ഈ സ്ഥലത്ത് മയക്കുമരുന്ന് കച്ചവടം വ്യാപകമാണെന്നും സംശയാസ്പദമായി കണ്ടതുകൊണ്ടാണ് റിനീഷിനെ പിടികൂടി കൊണ്ടുപോയതെന്നുമാണ് പോലീസിന്റെ ഭാഷ്യം.
COMMENTS