തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വി...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു സ്വീകരിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രധാനമന്ത്രി ആദ്യം വന്ദേ ഭാരത് ട്രെയിന്‍ ബി 2 ബോഗിയില്‍ ഉണ്ടായിരുന്ന കുട്ടികളുമായി ആശയവിനിമയം നടത്തി. തുടര്‍ന്നായിരുന്നു വന്ദേ ഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.
A memorable interaction on board the Vande Bharat Express. pic.twitter.com/Ym1KHM5huy
— Narendra Modi (@narendramodi) April 25, 2023
രാവിലെ 9. 30ന് കൊച്ചിയില്‍ നിന്നു വിമാന മാര്‍ഗ്ഗമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഷര്‍ട്ടും മുണ്ടും ധരിച്ചു കേരളീയനെ പോലെയാണ് പ്രധാനമന്ത്രി ചടങ്ങുകളില്‍ പങ്കെടുത്തത്.
വഴിയോരത്ത് കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങിയത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് എഴുന്നേറ്റ് നിന്നുകൊണ്ടാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്.
റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ കാത്ത് നിന്നത്. ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെയാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്.
COMMENTS