സ്വന്തം ലേഖകന്‍ തിരുവനന്തപുരം : രാജ്യത്തെ ആദ്യ ജല മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ വൈറ്റില-കാക്കനാട് റൂട്ടില്‍ സര്‍വീസ് ഏപ...
പൂര്‍ണമായി പദ്ധതി പൂര്‍ത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ജല മെട്രോയുടെ ഭാഗമായുള്ളത്.
വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ നിരപ്പില്‍ നില്‍ക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോളിങ് സിസ്റ്റവും സജ്ജമാണ്. പദ്ധതി പൂര്‍ണമായി പൂര്‍ത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും.
മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. പരമാവധി 40 രൂപയാണ് ചാര്‍ജ്. ഹൈക്കോര്‍ട്ട്-വൈപ്പിന്‍ 20 രൂപയും വൈറ്റില-കാക്കനാട് 30 രൂപയുമാണ് നിരക്ക്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും പ്രതിമാസ പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ് നിരക്ക്.
ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭ്യമാണ്. മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്രചെയ്യാനാവും. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യു ആര് കോഡ് ഉപയോഗിച്ചും യാത്രചെയ്യാം.
Summary:
COMMENTS