Woman buys newborn baby at Thaikkad hospital in Thiruvananthapuram. The woman from Karamana said that she has been in grief for not having children
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ.
വര്‍ഷങ്ങളായി കുട്ടികളില്ലാത്ത ദുഃഖത്തിലാണെന്നും അതിനാല്‍ വളര്‍ത്താനായാണ് കുട്ടിയെ സ്വന്തമാക്കിയതെന്നും വിലയ്ക്കു വാങ്ങലായിരുന്നില്ല ലക്ഷ്യമെന്നും കരമന സ്വദേശിനി പറഞ്ഞു.
കുഞ്ഞിന്റെ അമ്മയുമായി രണ്ടു വര്‍ഷത്തെ പരിചയമുണ്ട്. അവസ്ഥ കണ്ട് സ്‌നേഹബന്ധത്തിന്റെ പുറത്താണ് കുഞ്ഞിനെ നല്‍കിയത്. പിന്നീട് അവരുടെ ഭര്‍ത്താവാണ് പണം ആവശ്യപ്പെട്ടു പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്നു പലപ്പോഴായി മൂന്നു ലക്ഷം രൂപ നല്കി. കുഞ്ഞിനെ വളര്‍ത്താനാണ് ആഗ്രഹമെന്നും സ്ത്രീ പറഞ്ഞു.
ഒരു കുഞ്ഞിനെ കിട്ടാനായി ശിശു ക്ഷേമ സമിതിയെ സമീപിച്ചിരുന്നു. എന്നാല്‍, സ്വന്തമായി വീടില്ലെന്ന കാരണത്താല്‍ കുഞ്ഞിനെ കിട്ടിയില്ല. ഈ സങ്കടം പറഞ്ഞപ്പോഴാണ് കുട്ടിയുടെ അമ്മ തനിക്കു വേണ്ടി ഗര്‍ഭം ധരിക്കാമെന്നു പറഞ്ഞത്. എല്ലാം സൗഹൃദത്തിന്റെ പുറത്തായിരുന്നു. പിന്നീടാണ് കുഞ്ഞിന്റെ അച്ഛന്‍ പ്രശ്‌നമുണ്ടാക്കിയത്.
ഇവരുടെ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഒരാഴ്ച മുന്‍പ് അയല്‍ക്കാരാണ് പൊലീസിനെ അറിയിച്ചത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടതാണ് അയല്‍ക്കാര്‍ക്ക് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് കുഞ്ഞിനെ വിറ്റുവെന്ന വിവരം പുറത്തുവന്നത്.
മൂന്ന് ലക്ഷം രൂപ കൊടുത്തുവെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയിട്ടില്ല.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്കി.
Summary: Woman buys newborn baby at Thaikkad hospital in Thiruvananthapuram. The woman from Karamana said that she has been in grief for not having children for many years, so she acquired the child to raise. During police questioning, the woman admitted that she had paid Rs. Three Lakhs. With this, the child was transferred to Thaikkad Child Welfare Committee. The original parents have not been found.
COMMENTS