Minister Antony Raju about central vehicle act
തിരുവനന്തപുരം: എ.ഐ കാമറകളുടെ പരിശോധനകളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതോടൊപ്പം ഇരുചക്രവാഹനങ്ങളിലെ യാത്ര സംബന്ധിച്ചുള്ള കേന്ദ്ര നിയമത്തില്‍ ഇളവ് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടതെന്നും അതിനാല്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നിയമഭേദഗതി വരുത്താനുള്ള മാര്‍ഗ്ഗം പരിശോധിക്കുമെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ചര്‍ച്ചചെയ്യുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇരുചക്രവാഹനത്തില്‍ രണ്ടു പേര്‍ക്കു മാത്രമേ യാത്ര ചെയ്യാനാവൂയെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
Keywords: Minister Antony Raju, Central vehicle act, AI camera
COMMENTS