Manipur CM's event venue vandalised
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി കത്തിച്ച് ജനക്കൂട്ടം. വ്യാഴാഴ്ച രാത്രിയാണ് അക്രമം നടന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓപ്പണ്‍ ജിമ്മും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും വേദിയാണ് ജനം അഗ്നിക്കിരയാക്കിയത്. ആക്രമാസക്തരായ ജനക്കൂട്ടം ജിമ്മിലെ ഉപകരണങ്ങളടക്കം നശിപ്പിച്ചു.
പൊലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചെങ്കിലും കനത്ത നാശനഷ്ടമാണ് ജനക്കൂട്ടം വരുത്തിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത് ഒത്തുകൂടുന്നത് ഒഴിവാക്കാനായി സ്ഥലത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്.
Keywords: Manipur, CM, Event, Venue, Fire
COMMENTS