Mamukkoya's funeral held at Kozhikode
കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വീടിനു സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിനു ശേഷം കണ്ണംപറമ്പ് കബര്‍സ്ഥാനിലാണ് കബറടക്ക് നടന്നത്.
രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായെത്തി. സാധാരണക്കാരായ ജനങ്ങളാണ് കൂടുതലായും താരത്തിനെ അവസാനമായി കാണാനായെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.05 ഓടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മാമുക്കോയ അന്തരിച്ചത്. തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ രാത്രി പത്തു മണിവരെ പൊതുദര്‍ശനം നടന്നിരുന്നു.
Keywords: Mamukkoya, Funeral, Kozhikode, Today
COMMENTS