Major fire breaks out at shops in Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ വന്‍ അഗ്നിബാധ. കിഴക്കേക്കോട്ടയിലെ ബസ് വെയിറ്റിങ് ഷെഡിന് സമീപമുള്ള കടകള്‍ക്കാണ് തീപിടിച്ചത്. ജൂസ്‌ക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആറു കടകള്‍ കത്തി നശിച്ചു.
ഫയര്‍ ഫോഴ്‌സിന്റെ ആറ് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ സമീപത്തെ കടകളിലെ സാധനങ്ങള്‍ മാറ്റിയതിനാല്‍ വലിയ നാശനഷ്ടമുണ്ടായില്ല.
തീപിടിച്ച കടയില്‍ 8 പാചകവാതക സിലിണ്ടറുകള്‍ ഉണ്ടായിരുന്നതില്‍ നാലെണ്ണത്തില്‍ ഗ്യാസുണ്ടായിരുന്നു. തീ അടുത്തുള്ള കടകളിലേക്കും വ്യാപിക്കുകയായിരുന്നു. നാലു കടകള്‍ പൂര്‍ണ്ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ ആളുകളെ സ്ഥലത്തുനിന്നും മാറ്റിയതിനാല്‍ ആളപായമില്ല.
Keywords: Fire, Thiruvananthapuram, East fort, Shops
COMMENTS