Madhu murder case verdict
പാലക്കാട്: ആദിവാസി യുവാവ് മധു കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. രണ്ടുപേരെ വെറുതെ വിട്ടു. 16 പ്രതികളുള്ള കേസിലെ 4, 11 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കുറ്റക്കാരെന്നു കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. മണ്ണാര്‍കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
ദേശീയശ്രദ്ധ നേടിയ മധു കൊലക്കേസിന്റെ വാദം മാര്‍ച്ച് 10 ന് പൂര്‍ത്തിയാകുകയും മാര്‍ച്ച് 18 ന് വിധിപറയാന്‍ മാറ്റിയെങ്കിലും പിന്നീട് മാര്‍ച്ച് 30 ന് മാറ്റുകയും വീണ്ടും മാറ്റി ഏപ്രില്‍ നാലിന് വിധിപറയുകയായിരുന്നു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിവാസി യുവാവായ മധുവിനെ പ്രതികള്‍ കള്ളനെന്നു മുദ്രകുത്തി ആക്രമിക്കുകയായിരുന്നു.
COMMENTS