Jiah Khan death case
മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തന്‍. പ്രത്യേക സി.ബി.ഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയത്. ജിയാ ഖാനെ ആത്മഹത്യ ചെയ്യാന്‍ കാമുകനായിരുന്ന സൂരജ് പഞ്ചോളി പ്രേരിപ്പിച്ചു എന്നതായിരുന്നു നടനെതിരെയുള്ള കുറ്റം. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.
2013 ജൂണ്‍ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ വസതിയില്‍ ജിയാഖാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷത്തോളമായി നടിയുടെ മാതാവും സഹോദരിയും നടത്തിയ നിയമപ്പോരാട്ടങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നിരിക്കുന്നത്. നടി സറീന വഹാബിന്റെ മകനാണ് ആദിത്യ പഞ്ചോലി.
Keywords: Jiah Khan death case, Sooraj Pancholi, Mumbai CBI court
COMMENTS