High court stay order on case against Swapna Suresh
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് സ്വപ്‌ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതാണ് സ്വപ്ന സുരേഷിനെതിരെയുള്ള കേസ്.
അതേസമയം സ്വപ്നയെയും കൂട്ടുപ്രതി സരിത്തിനെയും ചോദ്യം ചെയ്യാന്‍ തളിപ്പറമ്പ് സി.ഐ നിലവില്‍ ബെംഗളുരുവിലാണ്. ഹൈക്കോടതി കേസ് സ്റ്റേ ചെയ്തതോടെ പൊലീസിന് ഇനി ഇവരെ ചോദ്യം ചെയ്യാനാകില്ല.
Keywords: High court, Stay, Case, Swapna Suresh
COMMENTS