High court rejects M.Sivasankar's Bail plea
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി.
കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും അതിന് വ്യക്തമായ തെളിവുണ്ടെന്നുമുള്ള ഇ.ഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ കൊച്ചി പി.എം.എല്‍.എ കോടതിയും ശിവശങ്കറിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
തനിക്ക് ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കേസുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രിക്കും കുടംബത്തിനുമെതിരെ കേസ് കൊണ്ടുപോകാന്‍ തന്നെ കരുവാക്കുകയാണെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.
അതേസമയം ശിവശങ്കറാണ് ഈ കേസിലെ പ്രധാന പ്രതിയെന്നും നേരത്തെ ജാമ്യം ലഭിച്ചത് ഈ കേസിലല്ല സ്വര്‍ണ്ണക്കടത്ത് കേസിലാണെന്നും ഇ.ഡി കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.
COMMENTS