High court order about vigilance FIR against K.M Shaji
കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി. കേസ് നിലനില്‍ക്കില്ലെന്ന ഷാജിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
2013 ല്‍ അഴീക്കോട് പ്ലസ് ടൂ അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നു കാട്ടി സി.പി.എം നേതാവ് കുടുവന്‍ പദ്മനാഭന്‍ നല്‍കിയ പരാതിയാണ് കേസിനടിസ്ഥാനം. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഷാജിയുടെ വീട്ടില്‍ നിന്നും 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെ.എം ഷാജിയുടെ വാദം.
Keywords: High court, K.M Shaji, Plus two, CPM

COMMENTS