The Union Home Ministry has sought a report from the UP government on the killing of former MP and gang leader Atiq Ahmed in the presence of the polic
സ്വന്തം ലേഖകന്‍
ലഖ്നൗ: മുന്‍ എംപിയും ഗുണ്ടാ തലവനുമായ അതിഖ് അഹമ്മദിനെ പൊലീസ് സാന്നിദ്ധ്യത്തില്‍ വനെടിവച്ചു കൊന്ന സംഭവത്തില്‍ യു പി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ യു പിയിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്രം അറിയിച്ചു. കൊലപാതകത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാണന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും ഇന്നലെ രാത്രിയാണ് മാധ്യമ പ്രവര്‍ത്തകരുട മുന്നില്‍ വെടിയേറ്റ് മരിച്ചത്. വൈദ്യ പരിശോധനയ്ക്കായി ഇരുവരെയും പ്രയാഗ്രാജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളുടോ സംസാരിക്കവേ, മാധ്യമപ്രവര്‍ത്തരെന്ന വ്യാജേന എത്തിയ അക്രമികള്‍ നെറ്റിക്കു ചേര്‍ത്തു തോക്ക് പിടിച്ചു വെടിവയ്ക്കുകയായിരുന്നു.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എംപി കൂടിയായ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടത്. അതിഖിനെ വധിച്ച അക്രമികള്‍ കീഴടങ്ങി.
സംസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
അതിഖ് അഹമ്മദ് കൊലപാതകത്തില്‍ യു പി സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ, ജുഡിഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. മൂന്നംഗ ജുഡിഷ്യല്‍ കമ്മിഷനായിരിക്കും കേസ് അന്വേഷിക്കുക. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലായവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പൊലീസ് സുരക്ഷയിലിരിക്കെ ഒരു വ്യക്തി പോയിന്റ് ബ്‌ളാങ്കില്‍ കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
ക്രമസമാധാന പരിപാലനത്തിലെ വീഴ്ച്ചയുടെ ഉത്തമ ഉദാഹരണമാണിതെന്ന് ഉവൈസി വിമര്‍ശിച്ചു.
താനും കുടുംബവും കൊല്ലപ്പെടാനിടയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊന്ന കേസിാണ് അതിഖും മകനും അനുജനുമെല്ലാം കുടുങ്ങിയതും കൊല്ലപ്പെട്ടതും.
COMMENTS