തിരുവനന്തപുരം: കൈക്കുഞ്ഞുമായി ദമ്പതികള്‍ യാത്ര ചെയ്താല്‍ കാമറ വച്ചു പിടിച്ചു ഫൈന്‍ ഈടാക്കുന്നത് ദ്രോഹമാണെന്ന് ഗണേശ് കുമാര്‍ എം.എല്‍.എ. നാട...
തിരുവനന്തപുരം: കൈക്കുഞ്ഞുമായി ദമ്പതികള്‍ യാത്ര ചെയ്താല്‍ കാമറ വച്ചു പിടിച്ചു ഫൈന്‍ ഈടാക്കുന്നത് ദ്രോഹമാണെന്ന് ഗണേശ് കുമാര്‍ എം.എല്‍.എ.
നാട്ടില്‍ എല്ലാവര്‍ക്കും കാര്‍ വാങ്ങാനുള്ള ശേഷിയില്ല. പിഴ നടപ്പിലാക്കുന്നവര്‍ക്ക് കാര്‍ വാങ്ങാന്‍ കഴിവുണ്ടാകും. ട്രോളുകളില്‍ കാണും പോലെ കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ആകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മനുഷ്യന് വേണ്ടിയാണ് നിയമങ്ങള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു മേല്‍ പിഴ ചുമത്തട്ടെ. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് പോകുന്ന സാധാരണക്കാരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്. സാധാരണക്കാരാണിപ്പോള്‍ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത്. എ.ഐ കാമറയുടെ കാര്യത്തില്‍ നിലപാട് എവിടെയും പറയുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
കാമറകള്‍ സ്ഥാപിച്ചതില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണങ്ങള്‍ ശക്തമായി വന്നിരിക്കെയാണ് ഗണേശ് കുമാറിന്റെ വിമര്‍ശനം.
COMMENTS