Fire in Jayalekshmi silks at Kozhikode
കോഴിക്കോട്: കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സ് വസ്ത്രശാലയില്‍ വന്‍ അഗ്നിബാധ. ഇന്നു രാവിലെ ആറു മണിയോടെയാണ് ഇവിടെ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കട തുറക്കുന്നതിന് മുന്‍പ് അപകടമുണ്ടായതിനാല്‍ ആളപായമില്ല. എന്നാല്‍ വിഷുവിനോടനുബന്ധിച്ച് വന്‍ വസ്ത്രശേഖരം തന്നെ കടയിലുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറുകളും തുണികളും ധാരാളമുണ്ടായിരുന്നതിനാല്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
പാര്‍ക്കിങ്ങില്‍ കിടന്നിരുന്ന രണ്ട് കാറുകള്‍ കത്തി നശിച്ചു. ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ മൂന്നു മണിക്കൂറോളമുള്ള അശ്രാന്ത പരിശ്രമത്തിനൊടുവില്‍ തീ അണച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: Jayalekshmi silks, Kozhikode, Fire
COMMENTS