Ex Karnataka CM Jagadeesh Shettar joins Congress
ബംഗളൂരു: മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടകയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.
തിങ്കളാഴ്ച രാവിലെ പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഷെട്ടറിനെ സ്വീകരിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് പതാക കൈമാറി. തുടര്‍ന്ന് ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസ് സീറ്റില്‍ സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി ധാര്‍വാഡില്‍ മത്സരിക്കും.
കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിക്കു പിന്നാലെ ഷെട്ടാറിന്റെയും കൊഴിഞ്ഞുപോക്ക് ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.
Keywords: Congress, Karnataka, Ex CM, BJP, Shettar
COMMENTS