Ex CM Oommen Chandy's brother's letter to government
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍. നിലവില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി ചാണ്ടിയാണ് വീണ്ടും ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.
അടുത്ത ബന്ധുക്കളുടെ ഇടപെടല്‍ കാരണം അദ്ദേഹത്തിന് പര്യാപ്തമായ ചികിത്സ ലഭിക്കുന്നില്ലെന്നും കൃത്യമായ ആരോഗ്യസ്ഥിതി മറ്റ് ബന്ധുക്കള്‍ക്ക് അറിയാനാകുന്നില്ലെന്നും അതിനാല്‍ ഓരോ ദിവസത്തെയും ആരോഗ്യപുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് ആവശ്യം.
Keywords: Oommen Chandy, Government, Brother, Bangalore
COMMENTS