Diplomatic gold smuggling case
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നു പ്രതികളുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ടി.എം സംജു, ഷംസുദ്ദീന്‍, നന്ദഗോപാല്‍ എന്നീ പ്രതികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
കോയമ്പത്തൂരും കോഴിക്കോട്ടും നടത്തിയ റെയ്ഡുകള്‍ക്കൊടുവിലാണ് ഇവരുടെ 27.65 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും 1.13 കോടി വിലവരുന്ന സ്വത്തുക്കളും കണ്ടുകെട്ടിയത്.
അതേസമയം കേസിലെ മറ്റൊരു പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടുന്ന തീരുമാനം ഇ.ഡി പിന്‍വലിച്ചിരുന്നു. സ്വപ്‌നയ്‌ക്കെതിരായ കൊഫെപോസ പ്രകാരമുള്ള നടപടികള്‍ റദ്ദാക്കിയതിനാല്‍ സ്വത്തു കണ്ടുകെട്ടാനാവില്ലെന്ന അവരുടെ വാദം ഹൈക്കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
Keywords: ED, Diplomatic gold smuggling case, Seize, Assets
COMMENTS