ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മാസം 10 11 തീയതികളിൽ മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസു...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മാസം 10 11 തീയതികളിൽ മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു.
8, 9 തീയതികളിൽ ഇതിനുള്ള തയ്യാറെടുപ്പ് നടത്തണമെന്നും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ കേന്ദ്രമന്ത്രി നിർദ്ദേശം വച്ചു.
കഴിഞ്ഞ തവണ കോവിഡ് വ്യാപനം ഉണ്ടായപ്പോൾ ചെയ്തതുപോലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകോർത്ത് പ്രവർത്തിക്കണം. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിച്ചു മുൻകരുതൽ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഒരിക്കൽ ഒമിക്രോണിനെ ശക്തമായി നേരിട്ടതുകൊണ്ട് ആശങ്കപ്പെടാനില്ലെന്നും മാണ്ഡവ്യ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് വ്യാപനത്തിൽ 13% വർദ്ധനയാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് 14 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു.
COMMENTS