Chemical leak at Kochi
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്‌ളാന്റ് ദുരന്തത്തിനു പുറമെ കൊച്ചി നിവാസികളെ വീണ്ടും ദുരിതത്തിലാക്കി രാസവാതക ചോര്‍ച്ച. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലുണ്ടായ ചോര്‍ച്ചയാണ് കൊച്ചി നഗരനിവാസികലെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുന്നത്.
കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് എന്നീ മേഖലകളിലാണ് ഗ്യാസിന്റെ രൂക്ഷഗന്ധം പടര്‍ന്നത്. ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ ചോര്‍ച്ചയാണ് രൂക്ഷ ഗന്ധത്തിനു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
പാചകവാതകത്തിന് മണം നല്‍കുന്ന ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണ്‍ ആണ് പടര്‍ന്നതെന്നും ഇതിന് അപകട സാധ്യതയില്ലെന്നുമാണ് അധികൃതരുടെ വാദം. രാത്രി ഗ്യാസിന്റെ രൂക്ഷ ഗന്ധം പടര്‍ന്നതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം വരെ ഉണ്ടായി. ഇന്നു രാവിലെയും സമാനസ്ഥിതി തുടരുകയാണ്.
Keywords: Kochi, Chemical leak, Adani group
COMMENTS