തഞ്ചാവൂർ: തൃശൂർ ജില്ലയിലെ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടകരുമായി പോയ മറിഞ്ഞ് നാലു പേർ മരിച്ചു. എട്ടു വയസ്സുള്ള കുട്ടി, രണ്ടു...
തഞ്ചാവൂർ: തൃശൂർ ജില്ലയിലെ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടകരുമായി പോയ മറിഞ്ഞ് നാലു
പേർ മരിച്ചു.
എട്ടു വയസ്സുള്ള കുട്ടി, രണ്ടു സ്ത്രീകൾ, ബസ് ഡ്രൈവർ എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
38 പേർക്ക് പരുക്കേറ്റതായി രക്ഷപ്പെട്ട യാത്രികർ അറിയിച്ചു.
52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
തഞ്ചാവൂരിടത്ത് ഒറത്തുനാടിലാണ് അപകടമുണ്ടായത്. ഇവിടെ ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.
ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്നു ലഭിക്കുന്ന വിവരം.
COMMENTS