Bollywood actress Uttara Baokar passes away
പൂനെ: ബോളിവുഡ് നടിയും ദേശീയ പുരസ്‌കാര ജേതാവുമായ ഉത്തര ബാവ്കര്‍ (79) അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ദീര്‍ഘ നാളുകളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സിനിമയ്ക്കു പുറമെ ടെലിവിഷന്‍, നാടകം എന്നീ മേഖലകളിലും കഴിവുതെളിയിച്ച നടിയാണ് ഉത്തര ബാവ്കര്‍.
മൃണാള്‍ സെന്നിന്റെ `ഏക് ദിന്‍ അചാനക്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അവരെ തേടിയെത്തിയിട്ടുണ്ട്. ഉഡാന്‍, എക്‌സ് സോണ്‍, ജബ് ലവ് ഹുവാ എന്നിവയാണ് പ്രധാനപ്പെട്ട ടിവി ഷോകള്‍.
Keywords: Bollywood, Uttara Baokar, National award winner, Passes away
COMMENTS