സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : അക്രമകാരിയായ അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ളതുള്പ്പെടെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്ക്ക...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : അക്രമകാരിയായ അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ളതുള്പ്പെടെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു.
ജനങ്ങള്‍ക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണെന്നു കേരളം ഹര്‍ജിയില്‍ പറയുന്നു.
കേസിന്റെ രേഖകള്‍ കേരളം സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനു കൈമാറുകയും ചെയ്തു. ഇടുക്കിയിലെ ചിന്നക്കനാലില്‍ അരിക്കൊമ്പന് നടത്തിയ അക്രമങ്ങളെക്കുറിച്ചും അപ്പീലില്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ ആന ഇതുവരെ ഏഴുപേരെയാണ് കൊന്നത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തുവെന്നും അപ്പീലില്‍ പറയുന്നു.
ഈ ആനയെ പറമ്പിക്കുളത്തേയ്ക്കു മാറ്റുന്നതിനെതിരേ ആവിടെയും ജനരോഷം ഉയര്‍ന്നിട്ടുണ്ട്. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ നിലപാട് കേരളം സുപ്രീം കോടതിയിലും ആവര്‍ത്തിക്കുകയാണ്.
Summmary: Kerala approached the Supreme Court against the orders issued by the Kerala High Court, including the transfer of the violent Arikompan to Parampikulam.
COMMENTS