Arikkomban mission
ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ആദ്യഘട്ടം കടന്ന് വനംവകുപ്പ്. ദിവസങ്ങളുടെ ശ്രമഫലമായി അരിക്കൊമ്പനെ കണ്ടെത്തി ദൗത്യമേഖലയിലെത്തിച്ച് മയക്കുവെടിവെച്ചു.
ഫോറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ ആണ് വെടിവെച്ചത്. ഇന്നു രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടില്‍ ആനയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മറ്റൊരാനയെ കണ്ടത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ട ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് സമീപത്തുണ്ടായിരുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ഇന്നലത്തെ ദൗത്യത്തിനു ശേഷം ഇന്നു പുലര്‍ച്ചെ നാലു മണി മുതല്‍ അരിക്കൊമ്പനായുള്ള ദൗത്യം തുടങ്ങുകയും ഒന്‍പത് മണിയോടെ ആനയെ നിന്നിരുന്ന സ്ഥലത്തു നിന്നും പടക്കം പൊട്ടിച്ചും മറ്റും താഴേക്ക് ഇറക്കി മയക്കുവെടി വയ്ക്കുകയായിരുന്നു.
Keywords: Arikkomban mission, Idukki, Today
COMMENTS