Anil Antony likely to join BJP
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും മുന്‍ കെ.പി.സി.സി സോഷ്യല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു.
അംഗത്വം സ്വീകരിക്കുന്നതിനു മുന്‍പായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ അടക്കമുള്ള നേതാക്കളെ അനില്‍ ആന്റണി കണ്ടിരുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്, കേന്ദ്രമന്ത്രി വി.മുരളീധരന് എന്നിവര്‍ക്കൊപ്പം ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അനില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് ഔദ്യോഗിക പദവികളെല്ലാം ഒഴിഞ്ഞ അനില്‍ പതുക്കെ ബി.ജെ.പിയിലേക്ക് അടുക്കുകയായിരുന്നു.
തുടര്‍ന്ന് 2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചവറ്റുകുട്ടയിലാകുമെന്ന് പരിഹസിച്ച അനില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാനോളം പുകഴ്ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളെയെല്ലാം പരിഹസിച്ചും അനില്‍ രംഗത്തെത്തിയിരുന്നു.
Keywords: Anil Antony, BJP, Join, BBC
COMMENTS