Actress Shruthi Rajanikanth about her depression
ആലപ്പുഴ: താനിപ്പോള്‍ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണെന്ന് തുറന്നുപറഞ്ഞ് നടിയും മോഡലുമായ ശ്രുതി രജനീകാന്ത്. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് നടി തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുന്നത്. പത്മ, കുഞ്ഞെല്‍ദോ തുടങ്ങിയ സിനിമകളിലൂടെയും ചക്കപ്പഴമെന്ന സീരിയലിലൂടെയൊക്കെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ശ്രുതി രജനീകാന്ത്.
ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും മനസ്സുതുറന്ന് ചിരിച്ചിട്ട് ആഴ്ചകളായെന്നും നടി പറയുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും എപ്പോഴും നെഗറ്റീവ് ചിന്തകളാണെന്നും പ്രിയപ്പെട്ടവരുടെ മുന്നില്‍പ്പോലും വിലയില്ലാത്ത അവസ്ഥവരുന്നത് പ്രയാസമാണെന്നും അവര്‍ പറയുന്നു.
ആദ്യമൊക്കെ ഒരുപാട് കരയുമായിരുന്നെന്ന് പറയുന്ന നടി ഇപ്പോള്‍ അതുമില്ലെന്നും പറയുന്നു. തന്റെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ടെന്നും ശ്രുതി പറയുന്നു.
ഡിപ്രഷനിലൂടെ കടന്നുപോകുന്നവരുണ്ടെങ്കില്‍ പങ്കുവയ്ക്കാനായി പറഞ്ഞ് താനൊരു സ്റ്റോറി ഇട്ടിരുന്നതിന് ഒരുപാട് മറുപടിവന്നെന്നും അതില്‍ നിന്ന് മനസ്സിലാകുന്നത് ആരും സന്തോഷത്തിലല്ല എന്നാണെന്നും നടി പറയുന്നു.
ഓകെ അല്ലെങ്കില്‍ ആളുകളോട് ഓകെ അല്ല എന്നു തന്നെ പറഞ്ഞ് ശീലിക്കണമെന്നും കൗണ്‍സിലിങ്ങിലൂടെയോ മറ്റോ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുകയാണ് വേണ്ടതെന്നും നടി പറയുന്നു.
Keywords: Shruthi Rajanikanth, Depression, Negative, Sleep
COMMENTS