Actor Sarat Babu in a critical stage
ഹൈദരാബാദ്: നടന്‍ ശരത് ബാബു അതീവ ഗുരുതരാവസ്ഥയില്‍. ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് നടനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളത്തിലടക്കം നിരവധി ഭാഷകളിലെ സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടനാണ് ശരത് ബാബു. നന്ദി പുരസ്‌കാര ജേതാവാണ്. ശരപഞ്ജരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ധന്യ, ഡെയ്‌സി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ഏറെ പ്രശസ്തി നേടിയിരുന്നു.
Keywords: Actor Sarath Babu, Hospital, Hyderabad
COMMENTS