Actor Salman Khan gets another death threat
മുംബൈ; ബോളുവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. ഏപ്രില്‍ മുപ്പതിന് താരത്തിനെ വധിക്കുമെന്നാണ് റോക്കി ഭായിയെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണി മുഴത്തിയിരിക്കുന്നത്. വിഷയത്തില്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു.
താരത്തിന്റെ പുതിയ ചിത്രമായ `കിസി കാ ഭായ് കിസി കി ജാന്റെ' എന്ന സിനിമയുടെ പ്രമോഷനുകള്‍ക്കിടയിലാണ് ഇപ്പോള്‍ വധഭീഷണി വന്നിരിക്കുന്നത്. നേരത്തെയും സല്‍മാനെതിരെ പലതവണ വധഭീഷണി വന്നിരുന്നു. ഇതിന്റെ ഭാഗമായി താരത്തിന് സ്വയരക്ഷയ്ക്ക് തോക്കും അനുവദിച്ചിരുന്നു.
Keywords: Salman Khan, Death threat, Police, Rocky Bhai
COMMENTS