സ്വന്തം ലേഖകന്‍ കോഴിക്കോട് : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് മാമുക്കോയ അന്തരിച്ചു. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ഉച്ചയോടെ...
കോഴിക്കോട് : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് മാമുക്കോയ അന്തരിച്ചു. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രി പത്തുമണിയോടെ കോഴിക്കോട്ടെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും.
ഈമാസം 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന് തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം വേദിയിലെത്തിയത്.
1979 ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്.
നാലു പതിറ്റണ്ടോളമായി നാടക - സിനിമാരംഗത്ത് നിറഞ്ഞു നിന്ന നടനാണ് മാമുക്കോയ.
തനത് മുസ്ലിം സംഭാഷണശൈലിയിലൂടെ ശ്രദ്ധേയനായ നടനാണ്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് മാമുക്കോയ അഭിനയിച്ച അവസാന ചിത്രം.
Summary: Actor Mamukoya passed away after undergoing treatment for a heart attack. He died at Maitra Hospital in Kozhikode in the afternoon. On the 24th of this month, he was admitted to the hospital after suffering a heart attack during the opening of the sevens tournament at Vantur in Malappuram.
COMMENTS