Access control system of secretariat wii not connect
തിരുവനന്തപുരം: ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. ഈ സംവിധാനം പ്രധാന കവാടങ്ങളില്‍ സുരക്ഷയ്ക്കായി മാത്രം ഏര്‍പ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം.
ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അപ്രകാരം ചെയ്താല്‍ ഔദ്യോഗിക ആവശ്യത്തിനുപോലും പുറത്തുപോയാല്‍ ശമ്പളം നഷ്ടമാകുന്ന അവസ്ഥയുണ്ടാകുമെന്നതായിരുന്നു ജീവനക്കാരുടെ സംഘടനയുടെ പ്രധാന ആരോപണം.
എതിര്‍പ്പ് ശക്തമായതോടെ പഴയ പഞ്ചിംഗ് രീതി തുടരാനും ബയോമെട്രിക് സംവിധാനത്തെ സുരക്ഷയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കാനും തീരുമാനമാകുകയായിരുന്നു.
Keywords: Access control system, Secretariat, Government
COMMENTS