11 people dead due to heat stroke
മുംബൈ: കേന്ദ്രമന്ത്രി അമിത് ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചു. സൂര്യാഘാതത്തെ തുടര്‍ന്നുണ്ടായ നിര്‍ജ്ജലീകരണത്തെ തുടര്‍ന്നാണ് 11 പേര്‍ മരിച്ചത്. 40 ഡിഗ്രിക്കടുത്തായിരുന്നു ഇവിടുത്തെ താപനില.
150 പേരോളം സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. അവശായവരെ ആശുപത്രിയിലെത്തിച്ചെങ്കിലും 11 പേര്‍ മരണപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നവി മുംബൈ ഖാര്‍ഘര്‍ കോര്‍പ്പറേറ്റ് പാര്‍ക്ക് മൈതാനത്ത് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ പുരസ്‌കാര ചടങ്ങിലാണ് അത്യാഹിതമുണ്ടായത്.
പരിപാടിക്ക് പത്തുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അതേസമയം സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എന്‍.സി.പി രംഗത്തെത്തി.
Keywords: Amit Shah, 11 dead, Heat stroke, Shinde
COMMENTS