Writer Sarah Thomas passes away
തിരുവനന്തപുരം: നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
17 ഓളം നോവലുകളും നൂറിലേറെ ചെറുകഥകളും സാറാ തോമസ് രചിച്ചിച്ചുണ്ട്. ഇതില്‍ മുറിപ്പാടുകള്‍ എന്ന നോവല്‍ പി.എ ബക്കര്‍ മണിമുഴക്കം എന്ന പേരില്‍ സിനിമയാകുകയും ദേശീയ ചലച്ചിത്ര അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും സിനിമയ്ക്ക് പ്രമേയമായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.
Keywords: Writer, Sarah Thomas, Passes away
COMMENTS