Vijesh Pillai is against Swapna Suresh
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. ഒരു വെബ് സീരീസിന്റെ ചര്‍ച്ചയ്ക്കായാണ് സ്വപ്നയെ കണ്ടതെന്നും ബംഗളൂരുവിലെ ഹോട്ടല്‍ ലോബിയില്‍ പരസ്യമായായിരുന്നു കൂടിക്കാഴ്ചയെന്നും അയാള്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അറിയില്ലെന്നും യാതൊരു സത്യവുമില്ലാത്ത കാര്യങ്ങളാണ് സ്വപ്‌ന പറഞ്ഞിരിക്കുന്നതെന്നും അയാള്‍ പറഞ്ഞു.
ഒടിടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അവര്‍ പറഞ്ഞതുകൊണ്ടു മാത്രമാണ് കാണാന്‍ പോയതെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും 30 കോടി വാഗ്ദാനം ചെയ്തു എന്നൊക്കെ അവര്‍ പറയുന്നതില്‍ തെളിവുണ്ടെങ്കില്‍ കാണിക്കട്ടെയെന്നും വിജേഷ് പിള്ള പറഞ്ഞു.
ഇ.ഡി വിളിപ്പിച്ചിരുന്നെന്നും ഓഫീസില്‍ പോയി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌നയ്‌ക്കെതിരെ ഡി.ജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു. ഇതോടെ സ്വപ്‌ന നടത്തിയ ആരോപണങ്ങളില്‍ ആദ്യമായി പരാതി കൊടുത്ത ആളെന്ന നിലയിലും വിജേഷ് പിള്ള ശ്രദ്ധ നേടുകയാണ്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും മറ്റ് നേതാക്കള്‍ക്കെതിരെയുമൊക്കെ നിരവധി ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തിയിട്ടും പ്രതിപക്ഷം എത്ര തന്നെ പ്രലോഭിപ്പിച്ചിട്ടും ആരും തന്നെ സ്വപ്‌നയ്‌ക്കെതിരെ ചെറുവിരല്‍പോലും അനക്കിയിരുന്നില്ലെന്നതും കേരളം കണ്ടതാണ്.
Keywords: Vijesh Pillai, Swapna Suresh, OTT, Allegation, False
COMMENTS