UDF strike
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം.
നിയമസഭയില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാട്ടിയപ്പോള്‍ സര്‍ക്കാര്‍ ഒളിച്ചോടിയെന്നും അതിനാല്‍ പുറത്തും സമരം ശക്തമാക്കണമെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചു.
മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് രണ്ടാം വാരത്തോടെ സെക്രട്ടേറിയറ്റ് വളയല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരാനും തീരുമാനമായി. നേരത്തെ ഇതു സംബന്ധിച്ച് ആര്‍.എസ്.പി വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ മാസവും യോഗം എന്നതു മാത്രമല്ല അനിവാര്യമായ രാഷ്ട്രീയ സാഹചര്യത്തിലും യോഗം വിളിക്കണമെന്നായിരുന്നു ആര്‍.എസ്.പിയുടെ ആവശ്യം.
Keywords: UDF, Strike, Government, Second year
COMMENTS