Trying to settle gold smuggling case - Swapna Suresh
ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ അടുത്ത് ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായി സ്വപ്‌ന സുരേഷ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ ഈ വിവരം അറിയിച്ചത്.
കേസ് ഒത്തുതീര്‍ക്കാനായി ചിലര്‍ തന്നെ സമീപിച്ചതായും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി താന്‍ ഇന്നു വൈകിട്ട് അഞ്ചു മണിക്ക് ലൈവില്‍ വരുമെന്നുമാണ് സ്വപ്‌ന സുരേഷ് അറിയിച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി രണ്ടു ദിവത്തോളമായി 20 മണിക്കൂറിലധികം ചോദ്യംചെയ്തതിനുശേഷമുള്ള സ്വപ്‌നയുടെ ഈ കുറിപ്പ് ജനം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്.
Keywords: Gold smuggling case, Swapna Suresh, Social media
COMMENTS