Panakkad Sadiqali Thangal informed that tomorrow will be Ramadan 1. The holy fasting month begins tomorrow in Kerala as the moonrise is visible
കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ നാളെ നോമ്പ് ആരംഭിക്കും. കാപ്പാടിനു പുറമേ കുളച്ചലിലും മാസപ്പിറ കണ്ടു. നാളെ റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ അറിയിച്ചു.
ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാര്‍ , കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യഖാസിയുടെ ചുമതലയുള്ള സഫീര്‍ സഖാഫി, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി എന്നിവരും റമസാന്‍ ഒന്ന് നാളെയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Summary: Panakkad Sadiqali Thangal informed that tomorrow will be Ramadan 1. The holy fasting month begins tomorrow in Kerala as the moonrise is visible at Kappad Katappuram. Apart from Kapad, Moonlight was also seen in Kulachal. .
COMMENTS