The 3rd ODI and the series were clinched by Australia against India. India lost by 21 runs.After raising hopes of beating the 269-run target by Aus
ചെന്നൈ: മൂന്നാം ഏകദിനവും ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ പരമ്പരയും കങ്കാരുക്കള്‍ക്ക് അടിയറ വച്ചു.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 269 റണ്‍സ് ലക്ഷ്യം മറികടക്കാനാവുമെന്ന പ്രതീക്ഷ ജനിപ്പിച്ച ശേഷം ഇന്ത്യന്‍ ചീട്ടുകൊട്ടാരം തകര്‍ന്നടിയുകയായിരുന്നു. മറുപടിയായി 49.1 ഓവറില്‍ 248 റണ്‍സാണ് ഇന്ത്യ നേടിയത്.
തുടക്കത്തില്‍ മിന്നല്‍ വേഗത്തില്‍ 17 പന്തില്‍ 30 റണ്‍സെടുത്ത ക്യാ്പ്ടന്‍ രോഹിത് ശര്‍മ വിണതിനു പിന്നാലെ ശുഭ്മാന്‍ ഗില്‍ (49 പന്തില്‍ 37) മടങ്ങി.
പിന്നെ സൂക്ഷിച്ചു കളിച്ച വിരാട് കോലി 72 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. കെ എല്‍ രാഹുല്‍ 50 പന്തില്‍ 32 റണ്‍സെടുത്ത് കൂടാരം കയറി.
4 പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് അക്‌സര്‍ പട്ടേല്‍ നിരാശപ്പെടുത്തി. പിന്നെ ഇന്ത്യയുടെ പ്രതീക്ഷയായ ഹര്‍ദിക് പാണ്ഡ്യ 40 പന്തില്‍ 40 റണ്‍സുമായി പുറത്തായി. തുടര്‍ന്നു സൂര്യ കുമാര്‍ യാദവ് മൂന്നാം ഏകദിനത്തിലും ഗോള്‍ഡന്‍ ഡക്കായി മാനക്കേടിന്റെ ഒരദ്ധ്യായം സ്വന്തം പേരില്‍ കുറിച്ചു. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു പരമ്പരയിലുടനീളം ഒരു കളിക്കാന്‍ ഗോള്‍ഡന്‍ ഡക്കാവുന്നത്.
35 പന്തില്‍ 18 റണ്‍സുമായി മുട്ടിക്കളിച്ച രവീന്ദ്ര ജഡേജയും പുറത്തായതോടെ പരാജയം ഏതാണ്ട് ഉറപ്പായി. പിന്നത്തെ ഏക പ്രതീക്ഷ മുഹമ്മദ് ഷമിയായിരുന്നു. ഒരു സിക്‌സും ഒരു ഫോറും പറത്തി പ്രതീക്ഷ പകര്‍ന്ന ഷമിയെ മാര്‍കസ് സ്റ്റോയിനിസ് ബൗള്‍ഡാക്കിയതോടെ ഇന്ത്യയുടെ കാര്യം തീരുമാനമായി. കുല്‍ദീപ് യാദവ് (6) റണ്‍ ഔട്ടായതോടെ കളി അവസാനിച്ചു. മുഹമ്മദ് സിറാജ് മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി ആദം സാംപ നാലു വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് എല്ലാവരും പുറത്തായി. സ്റ്റീവ് സ്മിത്ത് ഒഴികെ സന്ദര്‍ശക നിരയില്‍ എല്ലാവരും ഇരട്ടയക്കം കടന്നിരുന്നു. 47 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
COMMENTS