Swapna Suresh about M.V Govindan's notice
ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ് കിട്ടുമ്പോള്‍ മറുപടി നല്‍കുമെന്ന് സ്വപ്‌ന സുരേഷ്. താന്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്തതിനാല്‍ എം.വി ഗോവിന്ദനെ അറിയില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയയാളാണ് ഗോവിന്ദന്റെ പേരുപറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.
എന്തിനാണ് എം.വി ഗോവിന്ദന്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും എന്തുതന്നെയായാലും എത്രതന്നെ കേസ് തനിക്കെതിരെ എടുത്താലും നേരിടുമെന്നും ഭയപ്പെടുത്താമെന്നു കരുതേണ്ടെന്നും അവര്‍ പറഞ്ഞു.
വിജേഷ് പിള്ളയ്‌ക്കൊപ്പമുണ്ടായിരുന്നയാളെ പൊലീസ് കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിജേഷ് പിള്ളയ്‌ക്കെതിരായ പരാതിയില്‍ കടുഗോഡി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയശേഷം പ്രതികരിക്കുകയായിരുന്നു സ്വപ്ന.
Keywords: Swapna Suresh, M.V Govindan's notice, Vijesh Pillai
COMMENTS