Actor and former BJP MP Suresh Gopi has hinted that he will contest the Thrissur parliamentary seat again
സ്വന്തം ലേഖകന്‍
തൃശൂര്‍ : തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വീണ്ടും മത്സരിക്കുമെന്ന് നടനും മുന്‍ ബിജെപി എംപിയുമായി സുരേഷ് ഗോപി സൂചന നല്കി.
'തൃശൂര്‍ എനിക്ക് വേണം, ഈ തൃശൂര്‍ നിങ്ങളെനിക്ക് തരണ'മെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വേളയില്‍ സുരേഷ് ഗോപി പറഞ്ഞത് വലിയ ചര്‍ച്ചയ്ക്കും ആക്ഷേപത്തിനും ഇടയാക്കിയിരുന്നു.
എന്നാല്‍, അന്ന് അങ്ങനെ പറഞ്ഞത് തന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്.
'ഞാന്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് കൂലിക്കെഴുതാന്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവിട്ടു നിയോഗിച്ചിട്ടുള്ള അന്തം കമ്മി ചൊറിയന്‍ മാക്രി കൂട്ടങ്ങള്‍ക്കുവേണ്ടിയാണ്. അവര്‍ വന്ന് എന്നെ ട്രോളട്ടെ. തൃശൂര്‍ ഇങ്ങെടുക്കട്ടെ എന്ന ആ മൂന്ന് വരികള്‍ ജനപ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ജീവിതത്തിലേക്ക് വലിയ മോഹശിലയാണ് തന്നത്. നിങ്ങള്‍ ഇനിയും വളര്‍ത്തൂ. ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല,' സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി 365 ദിവസവും തൃശൂരില്‍ വന്നാലും ജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആക്ഷേപിച്ചിരുന്നു.
ഏതു ഗോവിന്ദന് വന്നാലും ഇനിയും തൃശൂര്‍ എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ നടന്ന പൊതുയോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും മത്സരിക്കാന്‍ തയ്യാറെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂരിലായാലും മത്സരിക്കാന്‍ താന്‍ തയ്യാറാണ്. 2024ല്‍ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അവിശ്വാസികളുടെ നാശത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അടുത്തിടെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇക്കാര്യത്തിലും സുരേഷ് ഗോപി വിശദീകരണം നല്കി.
ദൈവത്തിലും പ്രാര്‍ത്ഥനയിലും വിശ്വാസമില്ലാത്ത, വിശ്വാസികളുടെ ചട്ടയെടുത്തണിഞ്ഞ, ആളുകളെയാണ് താന്‍ ശപിക്കുമെന്ന് പറഞ്ഞത്. നിരീശ്വരവാദികളെയോ അല്ലെങ്കില്‍ അവിശ്വാസികളേയോ അല്ല അങ്ങനെ പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Summary: Actor and former BJP MP Suresh Gopi has hinted that he will contest the Thrissur parliamentary seat again. Suresh Gopi also said that he is ready to contest in Kannur in Lok Sabha elections. He also said that he hopes that the people will elect him in 2024.
COMMENTS