Supreme court dismisses Cardinal's plea
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി വില്പന ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയും താമരശേരി രൂപതയുമാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ പരാതിക്കാരന് കോടതിയെ സമീപിച്ച് അനുകൂല വിധി നേടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. അതിനാല്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകള്‍ റദ്ദാക്കണമെന്നതായിരുന്നു ആവശ്യം.
കര്‍ദിനാളിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. കര്‍ദിനാളിനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയിട്ട് നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
Keywords: Supreme court, Cardinal, Plea
COMMENTS