Students protest against V.Muraleedharan
കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പ്രസംഗിച്ച കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍. കാസര്‍കോട്ടെ കേന്ദ്ര - കേരള സര്‍വകലാശാലയില്‍ പ്രസംഗിക്കുമ്പോഴാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.
സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് പ്രതിഷേധം. സദസില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ വി.മുരളീധരനെ കൂകി വിളിക്കുകയായിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതികളിലെത്തിച്ചെന്ന് പറഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചത്. എന്നാല്‍ മന്ത്രി ഇത് കാര്യമാക്കാതെ സംസാരം തുടരുകയായിരുന്നു.
Keywords: V.Muraleedharan, Students, Protest, Kasarkode
COMMENTS