Speaker A.N Shamseer about his remark against Shafi Parambil
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയ്‌ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കര്‍ അവരെ രൂക്ഷമായി വിമര്‍ശിച്ചത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ പാലക്കാട്ട് തോല്‍ക്കുമെന്ന് മൂന്നു തവണ സ്പീക്കര്‍ വിളിച്ചു പറയുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും സ്പീക്കര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്പീക്കര്‍ തന്റെ പരാമര്‍ശം അംഗത്തെ വേദനിപ്പിച്ചെന്നും അനുചിതമായിപ്പോയെന്നും സമ്മതിച്ച് പിന്‍വലിക്കുന്നതായി സഭയില്‍ പറഞ്ഞത്.
Keywords: Speaker, Shafi Parambil, Remark, Palakkad
COMMENTS