Speaker is against opposition
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ സ്പീക്കറുടെ പരിഹാസവും വിമര്‍ശനവും. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിമര്‍ശനം. ബ്രഹ്മപുരം വിഷയത്തിന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത ഇലക്ഷനില്‍ തോല്‍ക്കുമെന്നുമായിരുന്നു സ്പീക്കറുടെ വിമര്‍ശനം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.
സ്പീക്കറുടെ കസേരയിലിരുന്ന് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മോദിയും അമിത് ഷായും പിണറായിയും ഒരുമിച്ച് ശ്രമിച്ചിട്ടും ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം അടുത്ത തവണ താന്‍ മത്സരിക്കണോ വേണ്ടയോയെന്ന് തന്റെ പാര്‍ട്ടി തീരുമാനിക്കുമെന്നും മത്സരിച്ചാല്‍ തന്നെ ജയിപ്പിക്കണോ തോല്പ്പിക്കണോയെന്ന് തീരുമാനിക്കുന്നത് പാലക്കാട്ടെ ജനമാണെന്നും അതിനുള്ള പ്രഖ്യാപന അവകാശമൊന്നും പാലക്കാട്ടുകാര്‍ സ്പീക്കര്‍ക്ക് നല്‍കിയിട്ടില്ലെന്നും സ്പീക്കര്‍ അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യേണ്ടതെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ വ്യക്തമാക്കി.
Keywords: Shafi Parampil, Speaker, Election, palakkad
COMMENTS