Actor turned advocate Shukur Vakil marries again. Everyone will be surprised to know who the bride is. Actor and lawyer Shukur is remarrying his wife!
സ്വന്തം ലേഖകന്‍
കൊച്ചി: ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹം കഴിക്കുന്നു. വധു ആരെന്നറിയുമ്പോള്‍ എല്ലാവരും ഒന്ന് അമ്പരക്കും. നടനും അഭിഭാഷകനുമായ ഷുക്കൂര്‍സ്വന്തം ഭാര്യയെ തന്നെയാണ് വീണ്ടും വിവാഹം കഴിക്കുന്നത്!
ആദ്യ വിവാഹം ഇസ്ലാം മതാചാര പ്രകാരമായിരുന്നുവെങ്കില്‍ രണ്ടാം വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണെന്നു മാത്രം.
മുസ്ലിം പിന്തുടര്‍ച്ചാ നിയമ പ്രകാരം പുരുഷന്റെ സ്വത്തിന്റെ പൂര്‍ണ അവകാശം പെണ്‍കുട്ടികളായ മക്കള്‍ക്ക് മാത്രം കിട്ടില്ല. ഇവര്‍ക്കു മൂന്നു പെണ്‍മക്കളാണ്. ആണ്‍ കുട്ടികളില്ല.
ഇന്ത്യയിലെ മുസ്ലിം പിന്തുടര്‍ച്ചാ നിയമപ്രകാരം വ്യക്തിയുടെ സ്വത്തില്‍ മൂന്നില്‍ രണ്ട് ഓഹരി പെണ്‍കുട്ടികള്‍ക്കും ഒന്ന് സഹോദരങ്ങള്‍ക്കുമാണ് കിട്ടുക.
തന്റെ സ്വത്ത് പെണ്‍മക്കള്‍ക്കു തന്നെ കിട്ടുന്നതിന് എന്താണ് വഴിയെന്ന് ആലോചിച്ചപ്പോഴാണ് മുസ്ലിം മത വിവാഹം വിട്ട് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാല്‍ മതിയെന്ന പഴുതു കണ്ടെത്തിയത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല.
1994 ഒക്ടോബര്‍ ആറിന് ഇസ്ലാം മതാചാര പ്രകാരമാണ് ഷൂക്കൂര്‍ വക്കീലും ഷീനയും വിവാഹിതരായത്. വരുന്ന വനിതാ ദിനമായ 2023 മാര്‍ച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകാനാണ് ഇവരുടെ തീരുമാനം. വിവാഹത്തിന് വളരെ അടുത്ത ചില ബന്ധുക്കളെ ക്ഷണിച്ചിട്ടുണ്ട്.
ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല വിവാഹത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഫേസ് ബുക്ക് പേജില്‍ പറയുന്നു. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്കു വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു.
സ്പെഷ്യല്‍ മാരേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.
നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.
സമത്വം സകല മേഖലകളിലും പരക്കട്ടെ. എല്ലാവര്‍ക്കും നന്മയും സ്നേഹവും നേരുന്നു. എല്ലാവര്‍ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Summary: Actor turned advocate Shukur Vakil marries again. Everyone will be surprised to know who the bride is. Actor and lawyer Shukur is remarrying his wife! If the first marriage was according to Islam, the second marriage was according to the Special Marriage Act.
COMMENTS